Lok Sabha Election update :ലോക്സഭ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രിക തള്ളി

Hot Widget

Type Here to Get Search Results !

Lok Sabha Election update :ലോക്സഭ തിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രിക തള്ളി



 

നിലവിലുള്ളത് 204 സ്ഥാനാർഥികൾ.ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർഥികളാണുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.  നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 290 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്.

ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർഥികളുടെ എണ്ണം:

തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങൽ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂർ 10(5), ആലത്തൂർ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂർ 12(6), കാസർകോട് 9(4).

Kerala news11

Top Post Ad

 


Subscribe To WhatsApp