കട്ടപ്പനയിൽ മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് കർഷകൻ മരണപ്പെട്ടു.കട്ടപ്പന സ്വർണ്ണവിലാസം സ്വദേശി പതായിൽ സജി ജോസഫാണ് (47) മരിച്ചത്. മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. അയൽവാസികൾ ചേർന്ന് സജിയെ ഉടനെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു





