കേരളാ പോലീസിന്റെ 67 മത് രൂപീകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി.ഗ്രൗണ്ടില്‍ വെച്ചുനടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി ശ്രി.പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി . ജില്ലാ പോലീസ് മേധാവിയെ കൂടാതെ റോജിമോൻ വി.വി (എ.എസ്.ഐ ഗ്രേഡ് കടുത്തുരുത്തി പി.എസ്), സിജി ബി. (എ.എസ്.ഐ ഗ്രേഡ് വൈക്കം പി.എസ്), ശ്രീജോവ് പി.എസ് (എ.എസ്.ഐ ഗ്രേഡ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ), ഹാഷിക്.എം.ഐ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം വെസ്റ്റ് പി എസ് ), പ്രതീഷ് രാജ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം ഈസ്റ്റ് പി.എസ് )എന്നിവരും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഏറ്റുവാങ്ങി.





