കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പരുക്കേറ്റ ഡിസിസി വൈസ് പ്രസിഡന്റും മുന്‍ നഗരസഭാധ്യക്ഷനുമായ അഡ്വ.എ.സുരേഷ്‌കുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഇന്നലെ രാത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്.അപകടത്തില്‍ തുടയെല്ല് ഒടയുകയും വാരിയെല്ലിന് പൊട്ടലേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ടി.കെ റോഡില്‍ കാരംവേലിക്ക് സമീപമാണ് അപകടം നടന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ് പ്രകാശിനും അപകടത്തില്‍ പരുക്കേറ്റു. ഇദ്ദേഹത്തിന് തോളെല്ലിനും വാരിയെല്ലിനുമാണ് പരുക്ക്.





