കുറവിലങ്ങാട് ബൈക്ക് അപകടത്തിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു.കുറവിലങ്ങാട് കാളിക്കാവിന് സമീപം ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി കളത്തിപറമ്പിൽ ആമീൻ (24) ആണ് അപകടത്തിൽ മരണപ്പെട്ടത്.ചങ്ങനാശ്ശേരിയിൽനിന്ന് കുറവിലങ്ങാടിനു വരികയായിരുന്നു ആമീൻ.അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.





