kerala kottayam vaikom: ലോക ആദിവാസി ദിനചാരണം, ജനമുന്നേറ്റ വികസന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു

Hot Widget

Type Here to Get Search Results !

kerala kottayam vaikom: ലോക ആദിവാസി ദിനചാരണം, ജനമുന്നേറ്റ വികസന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു

 


വി. സി. സുനിൽ സൈന്ധവമൊഴി


വൈക്കം : ആദിജന സഭ -മിഷൻ കേരള, കേരള സംസ്ഥാന പട്ടികവർഗ മഹാസഭ. ഭൂ അധികാര ജനമുന്നേറ്റ വികസന പ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ആദിവാസി ദിനചാരണം ആമചാടി തേവൻ നഗറിൽ (വൈക്കം ബോട്ട്ജെട്ടി മൈതാനം )നടന്നു.

     കേരള ഭരണകൂടങ്ങളുടെ തദ്ദേശീയ ജനതകളോടുള്ള  വംശീയ വിവേചനം അവസാനിപ്പിക്കുക, വയനാട് മരിയനാട് എസ്റ്റേറ്റ് ആദിവാസികൾക് പതിച്ചു നൽകുക,,5ലക്ഷത്തിലധികം വരുന്ന പാട്ടക്കാലാവധി കഴിഞ്ഞ വിദേശ തോട്ടഭൂമി ഭൂരഹിതർക്കു വിതരണം ചെയ്യുക. കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്കുനൽകി പ്രകൃതിയെ പരിപാലിച്ചു പട്ടിണി രഹിത മായ കേരളത്തെ നിർമ്മിക്കുക. തുടങ്ങിയ ലക്ഷ്യങ്ങളും, ആവശ്യങ്ങളും, അവകാശങ്ങളും ഉന്നയിച്ചും. വിശപ്പിന്റെ രക്തസാക്ഷി യായ അട്ടപ്പാടി മധു വിന്റെ കൊലപാതകത്തിൽ പ്രതികളായവർക്ക് ഉചിതമായ ശിക്ഷ നൽകുക കേസ് അട്ടിമറിക്കാനും, സാക്ഷി കളുടെ കൂറുമാറ്റത്തിനെതിരെയും സമൂഹ മനസാക്ഷിയെ ഉണർത്തുക  എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ലോക ആദിവാസി ദിനം സംഘടിപ്പിച്ചത്.

   ശ്രീമതി  ദക്ഷായണിയമ്മ വിലാസിനി തിരി തെളിച്ചു ഗോത്ര സ്മരണയോടെ സമ്മേളനം ആരംഭിച്ചു. കേരള സംസ്ഥാന പട്ടികവർഗ മഹാസഭ ജനറൽ സെക്രട്ടറി പി. കെ. വേണു വൈക്കം അധ്യക്ഷത വഹിച്ച സമ്മേളനം ഓൾ ഇന്ത്യാ കോൺഫെഡറഷൻ ഓഫ് sc /st ഓർഗ്ഗ നൈസ്സേഷൻ സംസ്ഥാന സെക്രട്ടറി തിലകമ്മ പ്രേം കുമാർ ഉദ്ഘാടനം ചെയ്തു. ഭൂ അധികാര ജന മുന്നേറ്റ പ്രസ്ഥാനം ജനറൽ കൺ വീനർ സി. ജെ തങ്കച്ചൻ  മുഖ്യ പ്രഭാഷണം നടത്തി. അടിജനസഭ -മിഷൻ കേരള ചെയർമാൻ വി. സി. സുനിൽ സ്വാഗതം ആശംസിച്ചു.

      കേരള ജനത പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വിജയ ചന്ദ്രൻ എ. ഏലപ്പാറ,സമാജ് വാദി ജനപരിഷത്ത് സെക്രട്ടറിയറ്റ് മെമ്പർ,അഡ്വ. ജയ്‌മോൻ തങ്കച്ചൻ, സിപിഐ (എം. ൽ )റെഡ്സ്റ്റാർ ജില്ലാ സെക്രട്ടറി ശശിക്കുട്ടൻ വാക ത്താനം,ചെങ്ങറ ഭൂസമര നേതാവ് ശ്രീമതി കെ. എൻ, ഉള്ളടാൻ മഹാസഭ സംസ്ഥാന സെക്രട്ടറി സുരേന്ദ്രബാബു,പട്ടികവർഗ മഹാസഭ, ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനിഷ് മാടത്താനി.ഇന്ത്യൻ പൗരസേന  സംസ്ഥാന കോർഡിനേറ്റർ എ ആർ. സേതുരാജൻ, KPMS വൈക്കം യൂണിയൻ ഖജാൻജി കെ. കൃഷ്ണൻ കുട്ടി, കണ്ണൻമേലോത്ത് (ഇടനേരം )പ്രീതി ടി. എം, പ്രേംകുമാർ വൈക്കം, വിനു വി. വേണു. തുടങ്ങിയവർ പ്രസംഗിച്ചു.

 ഭൂസമര പ്രവർത്തനങ്ങൾക്ക് അണിചേരാനും. മരിയനാട് ഭൂസമരത്തിനു പിന്തുണ നൽകി ഐക്യ ദാർഢ്യ കാൺവെൻഷനിൽ പങ്കെടുക്കാനും, അട്ടപ്പാടി മധുവിന്റെ കൊലപാതക കേസ് ആട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനകീയ സമരങ്ങൾ വികസിപ്പിക്കാനും ലോക ആദിവാസി ദിനചാരണത്തിൽ പങ്കെടുത്ത നേതാക്കൾ തദ്ദേശീയ ജനതകളോടും. മനുഷ്യാവകാശ പ്രവർത്തകരോടും ആഹ്വാനം ചെയ്തു.

Kerala news11

Top Post Ad

 


Subscribe To WhatsApp