അനക്സ് തോമസ് l ആലപ്പുഴ
മുളക്കുഴ പഞ്ചായത്തിൽ 8 ആം വാർഡിൽ മനോജ് ഭവനത്തിൽ ശ്രീ മനു (48) വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 5 വർഷമായി ചികിത്സയിലാണ്. ആഴ്ച്ചയിൽ 3 തവണ ഡയാലിസിസ് ചെയ്ത് വരുന്നു.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് മറ്റു വരുമാന മാർഗങ്ങൾ ഒന്നും തന്നെയില്ല. പരിശോധനയിൽ ഭാര്യയുടെ വൃക്ക മനുവിന് അനുയോജ്യമായതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തുന്നതിനാവിശ്യമായ തുക സ്വരൂപിക്കുവാൻ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മുളക്കുഴ സൗത്ത് മേഖല കമ്മിറ്റി മുന്നിട്ടിറങ്ങുകയാണ്. രണ്ടാംഘട്ട ബിരിയാണി ചലഞ്ചിലൂടെയാണ് സാമ്പത്തികം കണ്ടെത്തുന്നത്.





