അനക്സ് തോമസ് l ആലപ്പുഴ
മാന്നാർ : വള്ളത്തിൽ തൊഴയാൻ എത്തിയ വിദ്യാർത്ഥികൾ വള്ളം മറിഞ്ഞ് അപകടത്തിൽ പെടുകയായിരുന്നു.സമീപത്ത് മീൻ പിടിച്ചു കൊണ്ടിരുന്ന അംബുജാക്ഷൻ, വർഗ്ഗീസ്, രാജേഷ്, വികാസ് എന്നിവരുടെ സാഹസികമായി അഞ്ച് വിദ്യാർഥികളെ രക്ഷിക്കുകയായിരുന്നു. കുട്ടികളെ രക്ഷിതാക്കളുടെ കൂടെ ഒപ്പമാണ് വീട്ടിൽ വിട്ടത്. അപകടം നടന്ന ഉടൻ മാന്നാർ പോലീസ് എസ് ഐ ജോൺ തോമസ്,ജോസി തോമസ്,എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.
അഞ്ച് ജീവൻ രക്ഷിക്കാൻ കാണിച്ച ധീരതയെ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി രത്നകുമാരി ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം,പഞ്ചായത്ത് സെക്രട്ടറി ബിജു നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.





