അനക്സ് തോമസ് | ആലപ്പുഴ
മാന്നാർ:കുട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി വന്ദ്യ റ്റി. എസ്. നൈനാൻ അച്ചന്റെ പൗരോഹിത്യ രജത ജൂബിലി സമ്മേളനം 2022 ആഗസ്റ്റ് 07 ഞായറാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാവിലെ 9ന് ഉദ്ഘാടനം നിർവഹിക്കും.അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് mp, സജി ചെറിയാൻ mla, ഭദ്രാസന സെക്രട്ടറി വന്ദ്യ ജോൺസ് ഈപ്പൻ അച്ചൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും.





