അനക്സ് തോമസ് | ആലപ്പുഴ
മാന്നാർ :ഫാ. ടി. എസ്. നൈനാൻ പൗരോഹിത്യ രജത ജൂബിലി സമ്മേളനം,പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തീകരിച്ച കുട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാരി ഫാ. ടി. എസ്. നൈനാൻ അച്ചന് അനുമോദന സമ്മേളനം നടന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാത്യൂസ് റമ്പാൻ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സജി ചെറിയാൻ എം.എൽ.എ, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, ഫാ. എബി ഫിലിപ്പ്, ഫാ. കോശി മാത്യു, ജോജി ജോർജ്ജ്, കെ സി ഡാനിയേൽ, സൈമൺ കൊമ്പശ്ശേരിൽ, എം സി ചെറിയാൻ, ടി കെ മത്തായി, അഡ്വ. ബിജു വർഗ്ഗീസ്, വർഗീസ് പോത്തൻ, മാത്യു ജി മനോജ്, റോയി സാമുവേൽ, തോമസ് ചാക്കോ, നിബിൻ നല്ലവീട്ടിൽ എന്നിവർ പ്രസംഗിച്ചു.





