‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിലെ നടന്‍ കുഞ്ചാക്കോ ബോബന്റെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. താരത്തിന്റെ കിടിലന്‍ ഡാന്‍സ് വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ഉത്സവപ്പറമ്പില്‍ നിന്ന് തന്റേതായ സ്റ്റെപ്പുകള്‍ പുറത്തിറക്കി കൊണ്ടുള്ള ചാക്കോച്ചന്റെ ഡാന്‍സ് വീഡിയോ ആണ് ഇത്.
ഇപ്പോഴിതാ ചാക്കോച്ചന്റെ നൃത്തത്തിന്റെ ഒരു പുനരാവിഷ്‌കാരവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.ചാക്കാച്ചോന്റെ മേക്കോവറിലാണ് ഭാസ്‌കറുമെത്തിയിരിക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളുമടക്കമുള്ളവര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.





