Kanjirapalli Taluk Hospital: സാമൂഹ്യപ്രവർത്തകൻ ഈമെയിലിൽ നൽകിയ പരാതിയിന്മേൽ യാതൊരു സ്വാധീനവും ഇല്ലാതെ ഉടൻ പരിഹാരം

Hot Widget

Type Here to Get Search Results !

Kanjirapalli Taluk Hospital: സാമൂഹ്യപ്രവർത്തകൻ ഈമെയിലിൽ നൽകിയ പരാതിയിന്മേൽ യാതൊരു സ്വാധീനവും ഇല്ലാതെ ഉടൻ പരിഹാരം



സാമൂഹിക പ്രവർത്തകൻറെ പരാതിയിന്മേൽ യാതൊരു സ്വാധീനവും ഇല്ലാതെ ഉടൻ പരിഹാരം

കാഞ്ഞിരപ്പള്ളി: മലയോര  മേഖലയുടെ ആശ്രയവും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നെടുംതൂണായി നിൽക്കുന്ന താലൂക്ക് ആശുപത്രിയുടെ വാതിലിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, വഴി ക്രോസ് ചെയ്യാൻ പറ്റാത്ത വിധം സീബ്രാ ക്രോസിംഗ് ലൈൻ  യാത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം ദുരിതമായി മാറിയിരുന്നു. 

ദേശീയപാത പാതയിൽ സീബ്രാ ക്രോസിംഗ് വരച്ചിട്ടുണ്ട് എങ്കിലും അതുവഴി കടന്നുപോകുന്ന മിക്കവാറും വാഹനങ്ങളിലെ ഡ്രൈവർമാർ അത് ഗൗനിക്കാറില്ല. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും അവരോടൊപ്പം ഉള്ളവർക്കും, സമീപത്തെ സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കും  ജീവനു ഭീഷണി ഉണ്ടാകുന്ന ഈ സാഹചര്യം ഒഴിവാക്കുവാൻ രാവിലെയും ഉച്ചകഴിഞ്ഞുo ഇവിടെ പോലീസ് സേവനം ലഭ്യമാക്കണം എന്ന് കാണിച്ചുകൊണ്ട് പൊതുപ്രവർത്തകനായ ജോസ് പ്രകാശ് കിടങ്ങൻ  നാളുകൾക്ക് മുൻപ്  പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

എന്നാൽ പരാതി പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് സുതാര്യകേരളത്തിലൂടെ   പരിഹാരം ഉണ്ടാക്കിയതാണ് എങ്കിലും  വർഷങ്ങൾക്കു മുമ്പ് ഇവിടെ ലഭ്യമായിരുന്ന സേവനം പിൻവലിച്ചത് മൂലമാണ് വീണ്ടും ഇത്തരത്തിലുള്ള ഒരു പരാതിയുമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി  സമീപിച്ചത്. യാതൊരുവിധ സ്വാധീനമോ, ശുപാർശകൾ ഒന്നും കൂടാതെ തന്നെ ട്രാഫിക് ഡ്യൂട്ടിക്ക് ആളിനെ നിയോഗിക്കുകയുണ്ടായി. പ്രശ്നപരിഹാരം വളരെ വേഗത്തിൽ ഉണ്ടായതിൽ ഡിവൈഎസ്പിക്ക്  നന്ദിയും ജോസ് പ്രകാശ് കിടങ്ങൻ അറിയിച്ചു  



Kerala news11

Top Post Ad

 


Subscribe To WhatsApp