EP Jayarajan: ‘സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ’: എകെജി സെന്‍റര്‍ ആക്രമണത്തിൽ ഇപി ജയരാജൻ

Hot Widget

Type Here to Get Search Results !

EP Jayarajan: ‘സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ’: എകെജി സെന്‍റര്‍ ആക്രമണത്തിൽ ഇപി ജയരാജൻ

 

സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി ഇതുവരെ പിടിച്ചോ എന്ന മറുചോദ്യമാണ് ജയരാജൻ ഉന്നയിച്ചത്.    എ കെ ജി സെൻ്റർ ആക്രമണം നടന്ന് 12 ദിവസമായിട്ടും പ്രതികളെ പറ്റി സൂചനയില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പലരും മാറിമാറി ഭരിച്ചില്ലേ? എന്നിട്ട് പിടിച്ചോ? എത്രയെത്ര കേസുകൾ ഇങ്ങനെയുണ്ടെന്നും അദ്ദേഹം ആരാഞ്ഞു.

എ കെ ജി സെൻ്റർ അന്വേഷണം നല്ലരീതിയിൽ പോലീസ് അന്വേഷിക്കുന്നുണ്ട്. പിന്നെ കക്കാൻ അറിയുന്നവർക്കും നിൽക്കാനും അറിയാം. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിച്ചുകാണും. ജയരാജൻ പറഞ്ഞു. അതേസമയം എ കെ ജി സെൻ്റർ ആക്രമണത്തിന് പിന്നിൽ ജയരാജനാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ ആരോപണത്തിന് അയാളെ പോലെ തരം താഴാൻ ഇല്ലെന്ന മറുപടിയാണ് ജയരാജൻ നൽകിയത്.

 



Kerala news11

Top Post Ad

 


Subscribe To WhatsApp