ആലപ്പുഴ: കടലില്‍ മത്സ്യബന്ധനം നടത്തുന്ന എല്ലാ യാനങ്ങളും എന്‍ജിനുകളും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും ലൈസന്‍സ് പുതുക്കുകയും ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.യാന നിര്‍മാണ കേന്ദ്രങ്ങളും രജിസ്ട്രേഷന്‍ നടത്തണം. വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ മാത്രമേ യാനങ്ങള്‍ നിര്‍മിക്കാവൂ.
രജിസ്റ്റര്‍ ചെയ്യാത്ത കേന്ദ്രങ്ങളില്‍ നിര്‍മിച്ച യാനങ്ങളെ രജിസ്റ്റട്രേഷന് പരിഗണിക്കില്ല. മത്സ്യബന്ധന യാനങ്ങള്‍ നിര്‍മിക്കുന്നതിന് മുന്‍പ് നിര്‍മാണ കേന്ദ്രം ഉടമ ഫിഷറീസ് വകുപ്പില്‍ നിന്നും അനുമതി വാങ്ങണം.





