ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പിന്നാമ്പുറ കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റ് പദ്ധതിയിലേക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ യൂണിറ്റിനും മൂന്നു ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് യൂണിറ്റ് തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ ജില്ലയിലെ മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജൂലൈ 30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0477 2252814,





