Actress Attacked Case: ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ വ്യാജമെന്ന് മുൻ ജയിൽ മേധാവി ശ്രീലേഖ

Hot Widget

Type Here to Get Search Results !

Actress Attacked Case: ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ വ്യാജമെന്ന് മുൻ ജയിൽ മേധാവി ശ്രീലേഖ

 

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വിവാദം കനക്കുന്നു. ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ വ്യാജമാണെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. കേസിൽ പ്രതിഭാഗം ശ്രീലേഖയുടെ തുറന്നുപറച്ചിൽ ആയുധമാക്കിയേക്കും.നടിയെ ആക്രമിച്ച കേസ് ഒരു നിർണായകഘട്ടത്തിലെത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നു എന്നത് വിശ്വാസയോഗ്യമല്ലെന്നും ശ്രീലേഖ പറയുന്നു. ദിലീപിനെതിരെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ പിന്നാലെ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ചതായി പറയുന്ന കത്തെഴുതിയത് സുനിയുടെ സഹതടവുകാരനായ വിപിനാണ്. പോലീസുകാർ പറഞ്ഞാണ് ഈ കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.ദിലീപിൻ്റെ അറസ്റ്റ് മാധ്യമങ്ങളുടെ സമ്മർദ്ദം വഴി ഉണ്ടായതാണ് ആർ ശ്രീലേഖ പറയുന്നു.

അതേസമയം  വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ദിലീപിനെ പിന്തുണച്ച് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

Kerala news11

Top Post Ad

 


Subscribe To WhatsApp