എരുമേലി :പ്ലാച്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സഞ്ജു തോമസ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നരയോടെ പ്ലാചേരിക്കും മുക്കടക്കും ഇടക്കായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ സൈഡിലുള്ള പോസ്റ്റിലിടിച്ച് ശേഷം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഓടിക്കൂടിയ നാട്ടുകാരും, ഫയർഫോഴ്സും പോലീസും ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് സഞ്ജുവിനെ വാഹനത്തിനുള്ളിൽ നിന്നും പുറത്തെടുക്കാൻ സാധിച്ചത്.






