Order to open liquor stores: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ മദ്യവില്‍പനശാലകള്‍ തുറക്കാന്‍ ഉത്തരവ്

Hot Widget

Type Here to Get Search Results !

Order to open liquor stores: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ മദ്യവില്‍പനശാലകള്‍ തുറക്കാന്‍ ഉത്തരവ്

 

 


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം മാറ്റിയതുമായ മദ്യവില്‍പനശാലകള്‍ വീണ്ടും തുറക്കാന്‍ ഉത്തരവ്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകള്‍ തുറക്കുന്നത്.

പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ള താലൂക്കുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവില്‍ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സൈനിക- അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. മിലിട്ടറി ക്യാന്റീന്‍ വഴിയുള്ള മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിനാലാണ് മദ്യവില കൂടുന്നത്.

 

 

Kerala news11

Top Post Ad

 


Subscribe To WhatsApp