NDA captured from LDF: തൃപ്പുണിത്തുറ നഗരസഭയിൽ അട്ടിമറി,എൽഡിഎഫിൽ നിന്നും എൻഡിഎ പിടിച്ചെടുത്തു

Hot Widget

Type Here to Get Search Results !

NDA captured from LDF: തൃപ്പുണിത്തുറ നഗരസഭയിൽ അട്ടിമറി,എൽഡിഎഫിൽ നിന്നും എൻഡിഎ പിടിച്ചെടുത്തു



 


തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങളറിഞ്ഞു തുടങ്ങി. തൃപ്പുണിത്തുറ നഗരസഭയിൽ  അട്ടിമറി. രണ്ട് സീറ്റുകൾ എൽഡിഎഫിൽ നിന്നും എൻഡിഎ പിടിച്ചെടുത്തതോടെ ഇടത് മുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.ഇളമനതോപ്പിൽ എൻ.ഡി.എയുടെ വള്ളി രവി 363 വോട്ട് നേടി. പിഷാരികോവിൽ എൻ.ഡി.എയുടെ രതി രാജു 468 വോട്ടുകളും നേടി വിജയിച്ചു.എൽ.ഡി.എഫ് കൗൺസിലർമാരുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 49 അംഗങ്ങളുള്ള നഗരസഭയിൽ എൽ.ഡി.എഫിന് 23 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. പാർട്ടിക്ക് 21 സീറ്റായി കുറഞ്ഞു.കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷൻ ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടുകൾക്കാണ് സീറ്റ് നിലനിർത്തിയത്. യുഡിഎഫിന്റെ കുത്തക സീറ്റായിരുന്ന ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്.

എന്നാൽ കൗൺസില‍ർ  പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂർ വാർഡ് യുഡിഎഫ് നിലനിർത്തി. കെ.കെ ഹുസൈൻ 25 വോട്ടുകൾക്ക് വിജയിച്ചു.

 

Kerala news11

Top Post Ad

 


Subscribe To WhatsApp