പൈകയിൽ ഓട്ടോ പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ഭരണങ്ങാനം സ്വദേശി ലാലിച്ചൻ എന്നയാളാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ഭരണങ്ങാനം സ്വദേശി രമേശനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 :45 ന് ആയിരുന്നു അപകടം.ഭരണങ്ങാനത്തുനിന്ന് ഓട്ടം പോയ ഓട്ടോറിക്ഷ ആണ് അപകടത്തിൽ പെട്ടത്. പൈക പള്ളിയുടെ മുൻ ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. മരിച്ച ലാലിച്ചന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
One person was killed when an auto hit a post on Paika; പൈകയിൽ ഓട്ടോ പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു
17 മേയ്
Kerala news11





