ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഏഴുവർഷകാലത്തിലേറെ പീഡിപ്പിച്ച കേസിൽ 81കാരൻ അറസ്റ്റിൽ. കലാകാരനും അധ്യാപകനുമായ മൗറിസ് റൈഡറാണ് അറസ്റ്റിലായത്.17കാരിയെ വർഷങ്ങളോളം ഇയാൾ ഡീജിറ്റൽ റേപ്പിന് വിധേയയാക്കിയെന്നാണ് വിവരം.
കൈവിരലുകൾ,കാൽ വിരലുകൾ ഉപയോഗിച്ചുള്ള നിർബന്ധിത ലൈംഗികപീഡനത്തെയാണ് ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. ബലാത്സംഗം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി 17 കാരിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.
5555555555555555555555555
രക്ഷാകർത്താവ് നൽകിയ പരാതിയിലാണ് 81 കാരനെ പിടികൂടിയത്. നിർഭയ സംഭവത്തിന് ശേഷമാണ് ഡിജിറ്റൽ റേപ്പും ലൈംഗികാതിക്രമണത്തിന്റെ പരിധിയിൽ പെടുത്തിയത്.






