മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗത്തിനു കാരണമാകുന്നത്. കോവിഡ് ബാധിച്ചവരിലാണ് ബ്ലാക് ഫംഗസ് കാണുന്നത്

Hot Widget

Type Here to Get Search Results !

മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗത്തിനു കാരണമാകുന്നത്. കോവിഡ് ബാധിച്ചവരിലാണ് ബ്ലാക് ഫംഗസ് കാണുന്നത്

  


മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗത്തിനു കാരണമാകുന്നത്. കോവിഡ് ബാധിച്ചവരിലാണ് ബ്ലാക് ഫംഗസ് കാണുന്നത്. ചര്‍മ്മത്തിലാണ് ഫംഗസ് ബാധയുണ്ടാകുന്നത്

ഇതൊരു ഗുരുതര രോഗമാണ്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുന്നത്. പരിസ്ഥിതിയില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം അച്ചുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആളുകളെ ഇത് പ്രധാനമായും ബാധിക്കുന്നു. ഇത് പാരിസ്ഥിതിക രോഗകാരികളോട് പോരാടാനുള്ള കഴിവ് കുറയ്ക്കുന്നുവെന്ന് കോവിഡ് -19 ടാസ്‌ക് ഫോഴ്സ് ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ പറയുന്നു. 
 
വായുവില്‍ നിന്നാണ് ഈ ഫംഗസ് ബാധ മനുഷ്യരിലേക്ക് എത്തുന്നത്. കോവിഡ് ഭേദമായവരിലും ആശുപത്രിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരിലുമാണ് ഫംഗസ് ബാധ കാണുന്നത്. ഇങ്ങനെയുള്ളവരില്‍ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മികച്ച രോഗപ്രതിരോധശേഷിയുള്ളവരില്‍ ഈ ഫംഗസ് ബാധ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് പഠനം
ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണം. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തില്‍ രോഗിയുടെ ഒരു കണ്ണ് പൂര്‍ണമായും എടുത്തു കളഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍, കോവിഡ് മുക്തരായവര്‍ എന്നിവരെല്ലാം അതീവ ജാഗ്രത പാലിക്കണം. നിര്‍മാണങ്ങള്‍ നടക്കുന്ന സൈറ്റില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. പൊടിപടലങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധ വേണം. ഷൂസും നീളം കൂടിയ ട്രൗസറും ധരിക്കണം. ഫുള്‍ കൈ ഷര്‍ട്ട് ധരിക്കണം. പൂന്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. കുളിക്കുമ്പോള്‍ ശരീരം നന്നായി തേച്ചുരച്ച് കുളിക്കാന്‍ ശ്രദ്ധിക്കണം
ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബ്ലാക് ഫംഗസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം.

ചര്‍മ്മത്തിലാണ് ബ്ലാക് ഫംഗസ് ആദ്യം കാണപ്പെടുന്നത്. പിന്നീട് ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. തലച്ചോറിനെയും ശ്വാസകോശത്തെയും ബ്ലാക് ഫംഗസ് ബാധിക്കും. കാഴ്ച നഷ്ടപ്പെട്ടേക്കാം. തലച്ചോറിനെ ബാധിച്ചാല്‍ മരണം ഉറപ്പ്. ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുക. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ബ്ലാക് ഫംഗസിനു കാരണമാകും
Kerala news11

Top Post Ad

 


Subscribe To WhatsApp