റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്ചമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത് ഈ ഗുണങ്ങളെക്കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഒരിക്കലും അവഗണിക്കില്ല

Hot Widget

Type Here to Get Search Results !

റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്ചമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത് ഈ ഗുണങ്ങളെക്കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഒരിക്കലും അവഗണിക്കില്ല

 


റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്. 

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ.(ശാസ്ത്രീയനാമംSyzygium aqueum). ഇതിന്റെ കായ ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ മുതലായ പേരുകളിൽ അറിയപ്പെടുന്നു. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്. നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധന.കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ.ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്

👉മക്കള്‍ എപ്പോഴും ടെലിവിഷനില്‍ കാര്‍ട്ടൂണ്‍ ചാനലുകളും കണ്ടിരിക്കു കയാണോ ? കുഞ്ഞിനെ കുറ്റപ്പെടുത്താന്‍ വരട്ടെ..Read More

നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ .കായ്ക്കുന്ന സമയത്തു മരംനിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട് .പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി.ചിലർക്കെങ്കിലും ഈ രുചി വളരെ ഇഷ്ട്ടമാണ് .എന്നാൽ ചാമ്പക്ക പഴവർഗ്ഗമെന്ന നിലയിൽ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല .മരത്തിൽനിന്ന് പറിച്ചെടുത്തുകഴിഞ്ഞാൽ ഇവ അധികസമയം സൂക്ഷിച്ചുവെക്കാൻ കഴിയില്ല എന്നതാണ് ഇതിനു കാരണം.റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് ഓരോന്നിനും വേറെ വേറെ രുചിയാണ്. ചമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത് ഈ ഗുണങ്ങളെക്കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഒരിക്കലും അവഗണിക്കില്ല

റോസ് ആപ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചാമ്പയ്ക്കയില്‍ ആപ്പിളിനോട് സാമ്യമുള്ള ജംബോസെയ്ന്‍ എന്ന ഘടകമുണ്ട്. വൈറ്റമിന്‍ സി, എ, ഫൈബര്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ഈ പഴത്തില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. ഇതിലെ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചാമ്പയ്ക്ക നല്ലതാണ്. ഹൃദയാഘാത, മസ്തിഷ്‌കാഘാത സാധ്യത കുറയ്ക്കുന്ന ഒന്നു കൂടിയാണിത്

നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ചാമ്പക്ക ഉത്തമമാണ്.വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നുണ്ട്.ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇവ രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.

ചാമ്പയ്ക്കയില്‍ 93 ശതമാനവും ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്നു. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമമാണ്.. ചാമ്പയ്ക്ക കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കും

പഴമായി സൂക്ഷിക്കാനും കഴിക്കാനും സൗകര്യ പ്രദമല്ലെങ്കിലും പ്രോസസ്സ് ചെയ്തു സൂക്ഷിക്കുകയാണെങ്കിൽ വളരെക്കാലം നമുക്ക് ചാമ്പക്ക ഉപയോഗിക്കാം . വൈൻ , ജാം, സ്ക്വാഷ് അച്ചാറുകൾ എന്നിവ ഉണ്ടാക്കിയാൽ വളരെക്കാലം കേടുകൂടാതെ ഉപയോഗിക്കാം.ചാമ്പയ്ക്ക കൊണ്ട് ഇന്ന് പലരും പല പുതിയ വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്രയും ഗുണങ്ങൾ ഉള്ള ഈ പഴത്തെ നാം പാഴാക്കി കളയരുത്. ഒരു ചെടിയെങ്കിലും വീട്ടിൽ നട്ടുവളർത്തണം. കുരു മുളപ്പിച്ചോ കമ്പുകൾ മുറിച്ചുനട്ടോ ചാമ്പ വളർത്താം. വർഷത്തിൽ രണ്ടോ മൂന്നോ തവണ കായ്കൾ തരുന്ന ചാമ്പയിനങ്ങളും ഉണ്ട്. നന ആവശ്യമില്ലെങ്കിലും വേനൽക്കാലത്തു നനയ്ക്കുകയാണെങ്കിൽ ധാരാളം കായ്കൾ ലഭിക്കും.

👉മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗത്തിനു Read More..

Kerala news11

Top Post Ad

 


Subscribe To WhatsApp