കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന സമ്പൂർണ്ണ ലോക്ക് ഡൗണിൽ പൊതുജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി സിവിൽ ഡിഫൻസ് കോട്ടയം ജില്ലയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
ജില്ലയിലെ 8 കേന്ദ്രങ്ങളിൽ നിന്നും സേവനം ലഭ്യമാകുന്നതാണ്. ലോക്ക് ഡൗണിൽ പുറത്തിറങ്ങാതെ വീടുകളിൽ തുടരുന്നവർക്കും കണ്ടെയിന്മെന്റ് സോണിലുള്ള വീടുകളിൽ കഴിയുന്നവർക്കും രോഗബാധിതരായോ നിരീക്ഷണത്തിന്റെ വീടുകളിൽ തുടരുന്നവർക്കും അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനും മരുന്നുകൾ ലഭ്യമാക്കുന്നതിനും കോട്ടയം ജില്ലാ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സഹായം ആവശ്യപ്പെടാവുന്നതാണ്.കോട്ടയം ജില്ലയിലെ ഹെല്പ് ഡെസ്ക് നമ്പറുകൾ:
കോട്ടയം- 8086087101
ചങ്ങനാശ്ശേരി- 9061801021
പാല- 9048515038
കാഞ്ഞിരപ്പള്ളി- 9947986677
ഈരാറ്റുപേട്ട- 7025543636
വൈക്കം- 9744285506
പാമ്പാടി- 9567323601
കടുത്തുരുത്തി- 8943837466







