വൈക്കം: തലയാഴം ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പ്രവര്‍ത്തനത്തിന് ഉണര്‍വ്വേകാന്‍ ഒരു വാഹനം സൗജന്യമായി ലഭിച്ചത്്് തലയാഴം പഞ്ചായത്തിന് ആശ്വാസമായി.പി. ടി. എക്‌സ്. ആന്റ് സണ്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഡൊമിനിസിലറി കെയര്‍ സെന്ററിലേക്ക് വാഹനം നല്കി സഹായിച്ചത് ശ്ലാഘനീയമായി. കണ്‍സ്ട്രക്ഷന്‍ കമ്പനി എം. ഡി. പി. ടി. സേവ്യര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനിമോന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. ഡൊമിനിസിലറി കെയര്‍ സെന്ററിന് ഒരു വാഹന സൗകര്യം ഇല്ലാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ മനസ്സലിഞ്ഞ സഹായം ഉണ്ടായത്.
പഞ്ചാത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുളള രോഗികളെ പെട്ടെന്ന് ഡൊമിനിസിലറി സെന്ററിലേക്ക് എത്തിക്കാന്‍ വാഹന സൗകര്യം ലഭ്യമായത് ആശ്വാസമായി മാറും .
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും , ആരോഗ്യ പ്രവര്‍ത്തകരും, ആശാ പ്രവര്‍ത്തകരും കൂട്ടായി നടത്തിയ പ്രവര്‍ത്തനം വരും ദിവസങ്ങളിലും തുടരും. അടിയന്തര ചികത്സക്ക് ആവശ്യമുള്ള രോഗികളെ വിദഗ്ദ ചികത്സ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും, പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി. എസ്. ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍. പി. സ്‌കൂളില്‍ സജ്ജമാക്കിയ ഡൊമിനിസിലറി കെയര്‍ സെന്ററില്‍ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി .
സുമനസ്സുകളുടെ കാരുണ്യത്താൽ തലയാഴം ഗ്രാമ പഞ്ചായത്തിന്റെ കൊറോണ ഡോമിസിലറി സെന്റർ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സഹ ജീവികളോടുള്ള സ്നേഹത്താൽ, കരുണയിൽ ഈ പ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന ഏവർക്കും വാഹനത്തിൻ്റെ താക്കോൽ നൽകിയ വേളയിൽ പ്രസിഡൻ്റ് നന്ദി രേഖപ്പെടുത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. എല്‍. സെബാസ്റ്റിയന്‍ , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ്, പഞ്ചായത്ത് മെമ്പര്‍ കെ. എസ്. പ്രീജുമോന്‍, സെക്രട്ടറി ദേവി പാര്‍വ്വതി. എന്നിവർ സന്നിദ്ധരായിരുന്നു.
ജെയിംസ് മണ്ണാശ്ശേരി 50000രൂപയുടെ cheqe പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോനെ ഏൽപ്പിക്കുന്നു







