കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ പാർലറുകൾ സജ്ജമാക്കുമെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായി ഓക്സിജൻ പാര്ലര് ആരംഭിച്ചത് കോട്ടയം ജില്ലയിലാണ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണർകാട് പള്ളി പാരീഷ് ഹാളിൽ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് ഓക്സിജൻ പാർലർ ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 494 ഓക്സിജനേറ്റഡ് കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട് എന്നും ജില്ലാ കളക്ടർ പറഞ്ഞു. ഓക്സിജൻ ലഭ്യത കൃത്യതയോടെ ഉറപ്പ് വരുത്തുന്നതിനായി കളക്ട്രേറ്റിൽ ഓക്സിജൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്







