ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടാന്‍ ചെയ്യേണ്ടത് എന്തെല്ലാം?

Hot Widget

Type Here to Get Search Results !

ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടാന്‍ ചെയ്യേണ്ടത് എന്തെല്ലാം?

 


സെക്‌സില്‍ ഏര്‍പ്പെടുന്ന സമയം പങ്കാളികള്‍ക്കിടയില്‍ വലിയ രീതി യില്‍ ചര്‍ച്ചയാകാറുണ്ട്. വിചാരിച്ച പോലെ ലൈംഗികബന്ധം നീട്ടികൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കാത്തത് പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷിക്കും. ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ ലൈംഗികവേഴ്ചയുടെ സമയം വര്‍ധിപ്പിക്കാമെന്നാണ് പഠനങ്ങള്‍.

പുരുഷന്‍മാരെ സംബന്ധിച്ചിടുത്തോളം ശീഘ്രസ്ഖലനം വലിയ തലവേദനയാകാറുണ്ട്. സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കാനും പരമാവധി രതിമൂര്‍ച്ചയില്‍ എത്താനും കൂടുതല്‍ സമയം വേണ്ടിവരും. എന്നാല്‍, പുരുഷന്‍മാരില്‍ ശീഘ്രസ്ഖലനം സംഭവിച്ചാല്‍ ലൈംഗികവേഴ്ചയുടെ എല്ലാ സന്തോഷങ്ങളും നിമിഷനേരം കൊണ്ട് നഷ്ടപ്പെടും.

സ്ഖലനത്തിന് 20-30 സെക്കന്‍ഡ് മുമ്പ് ഉത്തേജനം നിര്‍ത്തുകയും ചെറിയൊരു ഇടവേളയിട്ട് വീണ്ടും ഉത്തേജനം തുടരുകയുമാണ് ശീഘ്രസ്ഖലനം ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പവഴിയായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ഖലനം സംഭവിക്കുമെന്ന് തോന്നുന്ന നിമിഷം ഉത്തേജന പ്രക്രിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണ് ഉചിതം. ശേഷം 20-30 സെക്കന്‍ഡ് ഇടവേളയെടുത്ത് വീണ്ടും ഉത്തേജനപ്രക്രിയ ആരംഭിക്കാവുന്നതാണ്.

മാനസിക സമ്മര്‍ദങ്ങളൊന്നും ഇല്ലാതെ പങ്കാളിയുമായുള്ള സെക്‌സില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക. മാനസിക സമ്മര്‍ദം ഉണ്ടെങ്കില്‍ അതിവേഗം സ്ഖലനം നടക്കാന്‍ സാധ്യതയുണ്ട്. മദ്യപിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും ശീഘ്രസ്ഖലനത്തിനു സാധ്യത കൂടുതലാണ്. പുകവലിയും ലൈംഗിക ഉത്തേജനത്തിനുള്ള കഴിവിനെ സാരമായി ബാധിക്കും.

രക്തോട്ടത്തിന്റെ അളവ് വര്‍ധിച്ചാല്‍ ലൈംഗികബന്ധം കൂടുതല്‍ സമയം നീട്ടികൊണ്ടുപോകാനുള്ള കഴിവ് ലഭിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയാണ് അതിനുവേണ്ടത്. സമ്പോള, ഉള്ളി, വെളുത്തുള്ളി, നേന്ത്രപ്പഴം, കുരുമുളക് എന്നിവയെല്ലാം രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ ബി-1, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്സ്യ-മാംസാഹരവും ഉറച്ച ലൈംഗിക ബന്ധത്തിനു സഹായിക്കും.

രാവിലെ എഴുന്നേറ്റ് സൂര്യപ്രകാശം കൊള്ളുന്നതും കൂടുതല്‍ സഹായകരമാണ്. രാവിലെ സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തില്‍ മെലാടോണിന്‍ ഉത്പാദനം വര്‍ധിപ്പിക്കും. സെക്‌സിനോടുള്ള താല്‍പര്യം കൂട്ടുന്നതാണ് മെലാടോണിന്‍. സ്വയംഭോഗവും ദീര്‍ഘ സമയ സെക്‌സിനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക ഘടകമാണ്.

പങ്കാളിയുമായുള്ള ആത്മബന്ധമാണ് ലൈംഗിക ജീവതം ഏറ്റവും സന്തോഷകരവും ദൃഢവുമാക്കുന്നത്. പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സംസാരിക്കുകയും ചെയ്യുന്നത് ലൈംഗിക ബന്ധം കൂടുതല്‍ സന്തോഷകരമാക്കും.
Kerala news11

Top Post Ad

 


Subscribe To WhatsApp