മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല'; സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് വിവാദ പോസ്റ്റര്‍, പ്രതിഷേധം

Hot Widget

Type Here to Get Search Results !

മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല'; സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് വിവാദ പോസ്റ്റര്‍, പ്രതിഷേധം


 'ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല' സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ പോസ്റ്റര്‍ വരികള്‍. മനുഷ്യര്‍ ജാതി-മത-വര്‍ഗ ബോധങ്ങള്‍ക്ക് അപ്പുറം ഒരുമയോടെ നില്‍ക്കേണ്ട ഈ കാലത്ത് ഇത്തരം ഒരു അറിയിപ്പ് ബോര്‍ഡ് കേരളത്തിനു അപമാനമാണെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. മതേതര കേരളത്തില്‍ ഒരിക്കലും കാണാന്‍ പാടില്ലാത്ത കാഴ്ചയാണിതെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.

ക്ഷേത്രവളപ്പില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലെന്ന് കേരളത്തില്‍ പലയിടത്തും ഇപ്പോഴും കാണാമെങ്കിലും ഒരു പ്രത്യേക മതത്തെ സൂചിപ്പിച്ച് ഇത്തരമൊരു ബോര്‍ഡ് അപൂര്‍വമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. തികഞ്ഞ ന്യൂനപക്ഷ വര്‍ഗീയതയാണ് ഈ അറിയിപ്പ് ബോര്‍ഡ് എന്നും മതേതര ചിന്താഗതിയുള്ളവര്‍ ഈ ബോര്‍ഡ് നീക്കം ചെയ്യാന്‍ ഇടപെടണമെന്നും പലരും അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് കുഞ്ഞിമംഗലം എന്ന ഗ്രാമത്തിലെ ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രത്തിലാണ് ഈ അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിക്കുന്ന വിവരം.

Kerala news11

Top Post Ad

 


Subscribe To WhatsApp