കോട്ടയം: നഗരത്തിലെ സ്കൂളിൽ നടക്കുന്ന മെഗാ വാക്സിനേഷൻ കേന്ദ്രത്തിൽ വൻ ജനത്തിരക്ക്. ബേക്കർ സ്കൂളിൽ നടക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിലാണ് തിരക്ക് അനിയന്ത്രിതമായത്. സാമൂഹ്യഅകലം പാലിക്കാതെ നൂറുകണക്കിനാളുകൾ വാക്സിൻ സ്വീകരിക്കാൻ എത്തിയാണ് തിരക്കിന് കാരണം.
ആദ്യഘട്ടത്തിൽ തിരക്ക് നിയന്ത്രിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്കൂളിന് മുന്നിൽ വാക്സിൻ സ്വീകരിക്കാൻ വലിയ ക്യൂവാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ആൾക്കൂട്ടമുണ്ടാകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.






