കോട്ടയം: ബാബ സാഹേബ് ഡോ ബി ആർ അംബേദ്കർ 130 ആം ജന്മദിനാഘോഷം ചേരമ സാംബവ ഡവലപ്പ്മെമെൻ്റ് സൊസൈറ്റി വിപുലമായി ആഘോഷിച്ചു.
ജന്മദിന സമ്മേളനം കോട്ടയം മാമൻ മാപ്പിള ഹാളിൽ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രോപോലീത്ത ഉദ്ഘാടനം ചെയ്തു. ജന്മദിനാഘോഷങ്ങളുടെ സംസ്‌ഥാനതല ഉദ്ഘാടനം കോട്ടയത്ത് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷിന്റെ നേതൃത്വത്തിൽ പുഷ്‌പ്പാർച്ചനയോട് കൂടിയാണ് ആരംഭിച്ചത്.
എൽ എൽ ബി പരീക്ഷയിൽ ഉന്നത വിജയം നേടിയ CSDS ചിങ്ങവനം ടൗൺ കുടുംബയോഗം അംഗം കുമാരി റിനു മാർഗരറ്റിന് ഡോ ബി ആർ അംബേദ്കർ ജന്മദിനാഘോഷ വേളയിൽ ബഹു കോട്ടയം എം പി ശ്രീ തോമസ് ചാഴികാടൻ ഉപഹാരം നൽകി.സംസ്ഥാന താലൂക്ക് നേതാക്കൻമാർ ആഘോഷത്തിൽ പങ്കാളികളായി.








