kerala news update: അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞ്തിന് ‘കാശ്മീര’ എന്ന് പേരിട്ടു

Hot Widget

Type Here to Get Search Results !

kerala news update: അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞ്തിന് ‘കാശ്മീര’ എന്ന് പേരിട്ടു

 ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്ക്​ സമീപത്തെ അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞ്തിന് ‘കാശ്മീര’ എന്ന് പേരിട്ടു.കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ സ്മരിച്ചും ഇന്ത്യയുടെ മാനവിക ഐക്യത്തെ ഊട്ടി ഉറപ്പിച്ചുമാണ്​ ഒരാഴ്ച പ്രായമായ പെൺകുഞ്ഞിന്​  ‘കാശ്മീര’ എന്ന്​ പേരിട്ടതെന്ന്​ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി പറഞ്ഞു. 

ഇന്ന് പുലർച്ചെ ഒന്നിനാണ്​ 2.600 ഗ്രാം തൂക്കമുള്ള പെൺകുട്ടിയെ ലഭിച്ചത്​. നിലവിൽ വനിത-ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുട്ടിക്ക്​ ആരോഗ്യപ്രശ്നങ്ങളില്ല.

Kerala news11

Top Post Ad

 


Subscribe To WhatsApp