Operation Sindoor: ഓപ്പറേഷൻ സിന്ദൂർ:നീതി നടപ്പാക്കി; പഹൽഗാമിലെ കണ്ണീരിന് ചുട്ട മറുപടി
07 മേയ്
പഹൽഗാം ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സംയുക്ത സൈനിക ആക്രമണത്തിലൂടെയാണ് തിരിച്ചടി നൽകിയത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്. 55 പേർക്ക് പരിക്ക്.പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
Kerala news11