Nilambur by-election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്- എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി
30 മേയ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമാണ് സ്വരാജ്. നിലമ്പൂരിൽ സിപിഎം ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി മത്സരിക്കുന്നത് 58 വർഷത്തിനുശേഷമാണ്. ജന്മനാട്ടിൽ സ്വരാജ് മത്സര രംഗത്തേക്ക് വരുന്നത് ഇതാദ്യമാണ്.
Kerala news11