news update: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1009ആയി.

Hot Widget

Type Here to Get Search Results !

news update: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1009ആയി.

 രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1009ആയി. ആരോഗ്യമന്ത്രാലയം എട്ടുമണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 430 ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

.രണ്ട് മരണങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.മെയ് 26 ന് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത 35 പുതിയ അണുബാധകള്‍ ഉള്‍പ്പെടെ 209 കേസുകള്‍ മഹാരാഷ്ട്രയിലുണ്ട്.



 ഡല്‍ഹിയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ 104 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് തലസ്ഥാനത്തെ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന എണ്ണമാണ്.

കര്‍ണാടക, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവില്‍, പ്രത്യേകിച്ച് ശിശുക്കളിലും പ്രായമായവരിലും ക്ലസ്റ്ററുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.


Kerala news11

Top Post Ad

 


Subscribe To WhatsApp