ജമ്മു കശ്മീരിലെ പുൽവാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ നാദിർ ഗ്രാമത്തിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ മൂന്ന് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു.
ആസിഫ് അഹമ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഷോപിയാൻ ജില്ലയിൽ രണ്ട് ദിവസം മുൻപ് സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു.