ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ബീഹാറിൽ ഇന്ന് സമാപനം. പാട്ന സ്പോര്‍ട്സ് കോംപ്ലക്സില്‍ വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ കേന്ദ്ര കായിക സഹമന്ത്രി രക്ഷ നിഖില്‍ ഖഡ്സേ, ബിഹാര്‍ ഉപ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും . 56 സ്വർണ്ണവും 45 വെള്ളിയും
ഉൾപ്പെടെ 149 മെഡലുകളുമായി മഹാരാഷ്ട്രയാണ് ഗെയിംസില്‍ ഒന്നാം സ്ഥാനത്ത്. 107 മെഡലുകളുമായി ഹരിയാന രണ്ടാം സ്ഥാനത്തും രാജസ്ഥാൻ മൂന്നാമതുമാണ്. 12 സ്വർണ്ണം ഉൾപ്പടെ 25 മെഡലുകളുമായി കേരളം എട്ടാം സ്ഥാനത്താണ്.