ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നടപടി എന്നതിലുപരി രാജ്യത്തെ ജനങ്ങളോടുള്ള കേന്ദ്ര സര്ക്കാരിന്റെ പ്രതിജ്ഞാബദ്ധത കൂടിയാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്.ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നടപടി എന്നതിലുപരി രാജ്യത്തെ ജനങ്ങളോടുള്ള കേന്ദ്ര സര്ക്കാരിന്റെ പ്രതിജ്ഞാബദ്ധത കൂടിയാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് .
ശ്രീനഗറില്‍ 15 കോർപ്സ് ആസ്ഥാനം സന്ദർശിച്ച് സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ രാജ്യം നടത്തുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കുള്ള തെളിവാണ് ഓപ്പറേഷൻ സിന്ദൂറെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും പഹൽഗാമില്‍ ജീവൻ നഷ്ടമായവര്‍ക്കും രാജ്യരക്ഷാ മന്ത്രി ആദരം അര്‍പ്പിച്ചു.