kerala news update:വളർത്തു മൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകാം.

Hot Widget

Type Here to Get Search Results !

kerala news update:വളർത്തു മൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകാം.



നമ്മളില്‍ പലര്‍ക്കും പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളുണ്ട്. നമ്മള്‍ അവയെ വളരെ സ്‌നേഹിക്കുന്നു. എന്നാല്‍ നമ്മള്‍ ദീര്‍ഘയാത്രകള്‍ക്ക് പോകുമ്പോള്‍, അവയെ വീട്ടില്‍ തനിച്ചാക്കി പോകാനാവില്ല. അയല്‍ക്കാര്‍ക്കൊപ്പം അവയെ വിടുന്നത് അപകടകരമാണ്, കാരണം അവ വിഷമിക്കുകയും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും അത് ഒരു പക്ഷെ അവയുടെ മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്‌തേക്കാം.
 നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ സഹയാത്രികരെക്കുറിച്ച് ആശങ്കയുണ്ടോ? നിയുക്ത കോച്ചുകളില്‍ ഇന്ത്യന്‍ റെയില്‍വേ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കാറുണ്ട്. എന്തൊക്കെയാണ് അതിനുള്ള നിയമങ്ങളെന്ന് നോക്കാം.

 ഏതൊക്കെ കോച്ചുകളിലാണ് മൃഗങ്ങളെ അനുവദിക്കുന്നതെന്ന് അറിയാമോ? പൂച്ചകളെയും നായ്ക്കളെയും പോലുള്ള വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്, ഫസ്റ്റ് ക്ലാസ് എസി (1A) അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രം. പാഴ്‌സല്‍ ഓഫീസില്‍ നിന്ന് നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് ടിക്കറ്റ് വാങ്ങണം. ടിക്കറ്റ് വില മൃഗത്തിന്റെ ഭാരത്തെ ആശ്രയിച്ചിരിക്കും.




 കന്നുകാലികള്‍, എരുമകള്‍, ആടുകള്‍ തുടങ്ങിയ വലിയ മൃഗങ്ങളെ പാഴ്‌സല്‍ വാനിലോ ബ്രേക്ക് വാനിലോ (SLR കോച്ച്) കൊണ്ടുപോകണം. അതിനായി ആദ്യം നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് ഒരു മൃഗഡോക്ടറില്‍ നിന്ന് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
റെയില്‍വേ പാഴ്സല്‍ നിയമങ്ങള്‍ അനുസരിച്ച് ടിക്കറ്റ് വാങ്ങുകയും ചെയ്യുക.
 റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടുക. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍, എസി 3-ടയര്‍, എസി ചെയര്‍ കാര്‍ കോച്ചുകളില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ അനുവാദമില്ല.
Kerala news11

Top Post Ad

 


Subscribe To WhatsApp