kerala news update: കേരളം ഗുരുതരാവസ്ഥയിൽ; "വിടപറയാം ലഹരിയോടെ "

Hot Widget

Type Here to Get Search Results !

kerala news update: കേരളം ഗുരുതരാവസ്ഥയിൽ; "വിടപറയാം ലഹരിയോടെ "

 കേരളത്തിൻ്റെ ചരിത്രത്തിൽ ഒരിക്കലും ' ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഭയാനകമായ ലഹരിയുടെ  വ്യാപനമാണ് സംഭവിച്ചിരിക്കുന്നത്. ലഹരിയുടെ സ്വാധീനത്തിൽ ഓരോ ദിവസവും നടക്കുന്നത് നടുക്കുന്ന അനുഭവങ്ങളാണ്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ലഹരിയുടെ അടിമത്വത്തെ തടയുവാൻ സമൂഹം ഒന്നടങ്കം പ്രവർത്തനസജ്ജം ആകണമെന്ന് ക്നാനായ ഗ്ലോബൽ പാർലമെൻറും (KGP) യും, വേൾഡ് ലിറ്ററേച്ചർ ഫോറവും ചേർന്ന് നടത്തിയ "വിടപറയാം ലഹരിയോടെ "എന്ന സെമിനാർ ആവശ്യപ്പെട്ടു. 

അത് എല്ലാ മത സമുദായ സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുപോലെ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഗോള ക്നാനായ സമുദായ ജനറൽ സെക്രട്ടറി ടി.ഒ. ഏബ്രഹാം തോട്ടത്തിൽ സംസാരിച്ചു. സുവി. തോമസ് കുട്ടി പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെരി. റവ .ഫാ.റോയി മാത്യു കോർ-എപ്പിസ്കോപ്പാ മുഖ്യ പ്രസംഗം നടത്തി. തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, അഡ്വ:കെ ജയവർമ്മ, കുര്യൻ പ്രാക്കാനം, റെജി താഴമൺ, സാംസൺമുക്കണ്ണത്ത്, സാംകുട്ടി പാലക്കാ മണ്ണിൽ, സിസ്റ്റർ അനി സുരേഷ് ,തങ്കച്ചൻ കടയ്ക്കേത്ത്, ജെന്റിൽ ജിൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Top Post Ad

 


Subscribe To WhatsApp