സംഭവം മരങ്ങാട്ടുപള്ളി കുട്ടുമ്മലിൽ. 1,അമൽ ലാലു (26) കൊല്ലമാലയിൽ, വയലാ 2,അതുൽ പ്രഭാഷ് (24),ചാ മക്കാലയിൽ, വയലാ 3,ദേവദർശൻ (24),ആലത്തൂകുന്നേൽ, വയലാ 4,അർജുൻ ദേവരാജ് (23),അറക്കൽ, വയലാ, 5,ജോഫിൻ ജോജോ (19),ഐക്കരപ്പറമ്പിൽ, വയലാ 6,കൈലാസ് (23)കൂട്ടമ്മൽ, വയലാ എന്നിവരാണ് കസ്റ്റഡിയിലായത്.
20- ആം തീയതി വെകുന്നേരം 05.00 മണിയോടെ യു. കെ. യിൽ ജോലി ചെയ്യുന്ന വയലാ കൂട്ടമ്മൽ ഗിരിജ എന്ന സ്ത്രീ തന്റെ വീടിന്റെ സിറ്റൗട്ടിലും മുറ്റത്തും കുറച്ചു പേർ മദ്യപിക്കുന്നതായും പുക വലിക്കുന്നതായും സി. സി. റ്റി. വി. യിലൂടെ കണ്ട് അവർ വിവരം മരങ്ങാട്ടുപള്ളി പോലീസിനെ അറിയിച്ചു. വിവരം തിരക്കാൻ ചെന്ന പോലീസ് സംഘത്തിനു നേരെ ലഹരിയിലായിരുന്ന യുവാക്കൾ അക്രമാ സക്തരായി ചീത്തവിളിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് ഇൻസ്‌പെക്ടർ അജേഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യുവാക്കൾ അവരെയും ആക്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു അവരെ കീഴ്പെടുത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതികൾ പോലീസു ദ്യോഗസ്ഥരെ ആക്രമിച്ചത്.പാലാ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.