kerala news update: ഷാരോണ്‍ രാജ് വധക്കേസ്- പ്രതി ​ഗ്രീഷ്മയക്ക് വധശിക്ഷ

Hot Widget

Type Here to Get Search Results !

kerala news update: ഷാരോണ്‍ രാജ് വധക്കേസ്- പ്രതി ​ഗ്രീഷ്മയക്ക് വധശിക്ഷ

 ഷാരോണ്‍ രാജ് വധക്കേ(Sharon Raj Murder Case)സില്‍ ​പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കേസില്‍ ഒന്നാംപ്രതിയയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു പ്രതിക്കെതിരെ 48 സാഹചര്യ തെളിവുകളാണ് ഉള്ളത്. സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി നിരീക്ഷിച്ചു.

 പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസിൽ 57 സാക്ഷികളെ വിസ്തരിച്ചു. 556 പേജുള്ള വിധി പകർപ്പാണ് കേസിൽ വായിച്ചത്. മറ്റൊരാളുമായി ഷാരോണുമായി ഗ്രീഷ്മ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവുണ്ട്. വിവാഹമുറപ്പിച്ചതിനു ശേഷമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്.​ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് കേസിൽ പ്രായത്തിന്റെ ഇളവില്ല. പ്രകോപനമില്ലാതെയാണ് കൊലപാതകമെന്നും ഷാരോൺ ​ഗ്രീഷ്മയെ മർദ്ധിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. 

Kerala news11

Top Post Ad

 


Subscribe To WhatsApp