international news:അമേരിക്കയുടെ 47മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും
20 ജനുവരി
അമേരിക്കയുടെ 47മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ചടങ്ങുകള്‍ നടക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടക്കുന്നത്. 1985 നു ശേഷം ആദ്യമായാണ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും.
Kerala news11