Kerala news update: മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചത് നിരവധി അതിഥി തൊഴിലാളികൾ ; വിവാഹ എണ്ണത്തിൽ വർദ്ധനവ്

Hot Widget

Type Here to Get Search Results !

Kerala news update: മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചത് നിരവധി അതിഥി തൊഴിലാളികൾ ; വിവാഹ എണ്ണത്തിൽ വർദ്ധനവ്




സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളിപെൺകുട്ടികളെ വിവാഹം ചെയ്തതായി കണക്ക്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലാണ് വിവാഹങ്ങൾ നടന്നത്. വിവാഹലോചനയുമായി പെൺകുട്ടികളുടെ വീടുകളിൽ നേരിട്ടെത്തിയും ബ്രോക്കർമാർ വഴിയുമാണ് വിവാഹം നടത്തിയത്. പെൺമക്കളുടെ മാതാപിതാക്കൾ വിവാഹാലോചനയുമായി എത്തുന്ന അതിഥിത്തൊഴിലാളികളെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം ചെയ്ത് നൽതകുന്നതെന്നും യൂണിയൻ പറയുന്നു. കൂടാതെ ലൈഫ് മിഷൻ ഭവന പദ്ധതിയിലും അതിഥിത്തൊഴിലാളികൾ അംഗത്വം നേടി.


എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരെന്നും റിപ്പോർട്ട്. റേഷൻ കാർഡും മറ്റ് ആവശ്യമായ രേഖകളുമെല്ലാം ഇവർക്ക് സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു.

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പ്രതികരിച്ചു. 

Top Post Ad

 


Subscribe To WhatsApp