![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മലപ്പുറം ജില്ലയിൽ നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിലും പൊന്നാനിയിലുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒഡീഷ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
പനി, വിറയൽ, തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങൾ. സാധാരാണ പനിയും തലവേദനയും മാത്രമായും രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. കൊതുകു കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗം.