kottayam news update: ദൃശ്യം 2K25- സാംസ്കാരികോത്സവത്തിനു പൊൻകുന്നത്ത് തുടക്കമായി

Hot Widget

Type Here to Get Search Results !

kottayam news update: ദൃശ്യം 2K25- സാംസ്കാരികോത്സവത്തിനു പൊൻകുന്നത്ത് തുടക്കമായി

 ചിറക്കടവ് പഞ്ചായത്തും സംസ്കൃതിയും സംസ്ഥാന സാംസ്കാരിക വകുപ്പും ചേർന്ന് നടത്തുന്ന "ദൃശ്യം 2K25' സാംസ്കാരികോത്സവത്തിനു പൊൻകുന്നത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി, പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫ്ലഡ്ലിറ്റ് സ്റ്റേഡിയം ഗവ.ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ചു നടന്ന വോളിബോൾ  ടൂർണമെന്റ്  ദ്രോണാചാര്യ അവാർഡ് ജേതാവ് കെ. പി. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. ആർ.ശ്രീകുമാർ അധ്യക്ഷത  വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ അഡ്വ.സുമേഷ് ആൻഡ്രുസ്, ആൻറണി മാർട്ടിൻ,

മാർക്കറ്റിംഗ് ഫെഡറേഷൻ അംഗം എ.എം മാത്യു ആനിത്തോട്ടം, പഞ്ചായത്ത് അംഗങ്ങളായ എം.ജി.വിനോദ്,കെ.ജി.രാജേഷ്,അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ലീനാ കൃഷ്ണകുമാർ,തുടങ്ങിയവർ പങ്കെടുത്തു. 

Top Post Ad

 


Subscribe To WhatsApp