ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായി തമിഴ്നാടിലുടനീളം കാല്‍നടയായി യാത്ര ചെയ്യാനാണ് താരം ഇളയ ദളപതി വിജയ് പദ്ധതിയിടൂന്നതെന്നാണ് റിപ്പോര്‍ട്ട്.ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ഉടന്‍ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ 4 സോണല്‍ സമ്മേളനങ്ങളും പാര്‍ട്ടി നടത്തും.
ട്രിച്ചിയിലാകും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം.ഇതിന് പിന്നാലെ തമിഴ്നാട്ടിലെ 100 നിയമസഭാമണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയ് കാല്‍നടയായി യാത്ര ചെയ്യും. ജനങ്ങളെ നേരിട്ട് കാണുന്ന തരത്തിലാകും യാത്ര.