![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണ അമ്മയ്ക്കും മകനും ഭാരണാന്ത്യം. കോട്ടേക്കാട് ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്.
കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.ഇരുവരും വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോളായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റിയത്.