Chance of high tide: ഉയർന്ന തിരമാലയ്ക്ക് സാധ്യത; കടലാക്രമണത്തിനും സാധ്യത

Hot Widget

Type Here to Get Search Results !

Chance of high tide: ഉയർന്ന തിരമാലയ്ക്ക് സാധ്യത; കടലാക്രമണത്തിനും സാധ്യത


ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം

 ഉയർന്ന തിരമാലയ്ക്ക് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (മെയ് 14) രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
https://youtu.be/MFTcdRpdnl4?si=tA1xjhkgr33eJrkG

കേരള തീരത്ത് 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്നാട് തീരത്ത് 0.6 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും  ആയതിന്റെ വേഗത സെക്കൻഡിൽ 15 സെന്റിമീറ്ററിനും 50 സെന്റിമീറ്ററിനും ഇടയിൽ മാറിവരാൻ  സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. 

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.  ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
Kerala news11

Top Post Ad

 


Subscribe To WhatsApp