![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മുംബൈ ഘാട്‌കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 14 ആയി. പരുക്കേറ്റ 74 പേര്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയിലെ ശക്തമായ മഴയേയും പൊടിക്കാറ്റിനേയും തുടര്‍ന്നാണ് പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിലേക്ക് നിലംപതിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്ക് പരസ്യ ബോര്‍ഡ് നിലം പതിക്കുകയായിരുന്നു. അപകടത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
പൊടിക്കാറ്റിലും മഴയിലും മുംബൈ സബ് അര്‍ബന്‍ റെയില്‍വെ പൂര്‍ണമായും നിലച്ചു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്.