പ്രമുഖ ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 66 വയസായിരുന്നു.'ഇത്തിരി നേരം ഒത്തിരി കാര്യം' ആയിരുന്നു ആദ്യ സിനിമ. കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ വിജയംകണ്ട അപൂര്‍വം നിര്‍മാതാക്കളിലൊരാളായ ബാലന്‍ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായിരുന്നു.
കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഗാന്ധിമതി ബാലന്റെ നിര്മാണമായിരുന്നു. ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, പത്മരാജൻ, ജോഷി ചിത്രങ്ങൾക്ക് ബാലൻ നിർമാതാവായിട്ടുണ്ട്. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു.